ബംഗളൂരു വേണ്ട ; വിനീതിനെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തി

0
111

 

കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ മഞ്ഞപ്പടയുടെ പ്രഹരശേഷി വര്‍ദ്ധിപ്പിച്ച  മലയാളി താരം സി.കെ വിനീത് അടുത്ത സീസണിലും  കേരളാ ബ്ലാസ്റ്റേഴ്സിനായി കളിക്കും. സി.കെ വിനീതിനെക്കൂടാതെ ഡിഫൻസീവ് മിഡ്ഫീൽഡർ മെഹ്താബ് ഹുസൈനേയും ബ്ലാസ്റ്റേഴ്സ് നിലനിർത്തി. നേരത്തെ സന്ദേശ് ജിങ്കനെയും റിനോ ആന്റോയേയും ബ്ലാസ്റ്റേഴ്സ് പരിഗണിച്ചിരുന്നെങ്കിലും അവസാനം വിനീതിനെയും മെഹ്താബിനെയും നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇനി ഡ്രാഫ്റ്റിലൂടെ ജിങ്കനെയും റിനോയെയും സ്വന്തമാക്കാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. വിനീതിന്റെ കബ്ബായ ബംഗളൂരു എഫ്.സി അടുത്ത സീസണില്‍ ഐ.എസ്.എല്‍ കളിക്കുന്നതാണ് മലയാളിതാരത്തിന്റെ പ്രാതിനിത്യംസംശയ നിഴലില്‍ ആക്കിയത്.

കഴിഞ്ഞ സീസണിൽ ഐ ലീഗിലെയും ഐ.എസ്.എല്ലിലെയും ടോപ്പ് സ്‌കോററായിരുന്നു വിനീത്. ഫെഡറേഷൻ കപ്പ് കിരീടം ബെംഗളൂരു എഫ്.സിക്ക് നേടിക്കൊടുക്കുന്നതിലും വിനീതിന്റെ പങ്ക് നിർണായകമായി. ഫൈനലിൽ മോഹൻ ബഗാനെതിരെ വിനീത് ഇരട്ട ഗോളുകളാണ് നേടിയത്.കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടിയ വിനീത് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് മോശം ഫോമിൽ നിൽക്കെ സീസണിന്റെ പകുതിയിൽ ടീമിനൊപ്പം ചേർന്ന വിനീത് ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി. ഫൈനൽ വരയെത്തിയ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ നിർണായകമാകുകയും ചെയ്തു.

ഐ-ലീഗിൽ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള നാൽപ്പതുകാരനായ മെഹ്താബ് ഹുസൈൻ പത്ത് വർഷം ഇന്ത്യൻ താരമായിരുന്നു. അതേസമയം ഇഷ്ഫാഖ് അഹമ്മദ്, സന്ദീപ് നന്ദി, ഗുർവീന്ദർ സിംഗ് എന്നിവർ ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകാൻ സാധ്യതയില്ല. അതേസമയം മലയാളി യുവതാരങ്ങളായ ജിഷ്ണു ബാലകൃഷ്ണനെയും സഹൽ അബ്ദുസമദിനെയും ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചിട്ടുണ്ട്. ഇരുവരും സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്.