ബി.ജെ.പിയും ആര്.എസ്.എസും കൊന്നാല്‍ ശുദ്ധമായ ബീഫും മറ്റുള്ളവര്‍ ചെയ്താല്‍ ഗോമാതാവും ആകുമോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ അറവിനും വില്‍പ്പനയ്ക്കും ഇറങ്ങുന്നത്…
by വെബ്ഡെസ്ക്
ഗോരക്ഷയുടെപേരില്‍ മോഡി അധികാരത്തിലേറിയശേഷം ഹിന്ദുതീവ്രവാദികള്‍ ആളുകളെ വധിക്കുന്നതിനിടയിൽ സാംസ്കാരിക നഗരമായ തൃശൂരിൽ ബിജെപി – ആര്‍എസ്എസ് നേതൃത്വത്തില്‍ ബീഫ് വില്ക്കാന് സഹകരണസംഘം. ബിജെപി നേതാക്കളുടെ കച്ചവട താല്പര്യം മാത്രമാണ് ഇതിനു പിന്നിൽ എന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. യു പിയില്‍ നിന്നും മുംബൈയില്‍ നിന്നും വിദേശ വിപണി ലക്ഷ്യമിട്ട് ബിജെപിയുടെ ഉന്നത നേതാക്കള്‍ മാട്ടിറച്ചി വ്യാപാരം നടത്തുന്നത് പിന്‍പറ്റിയാണ് കേരളത്തിലും ഇത്തരം ഒരു ഉദ്യമത്തിന് സംഘപരിവാര്‍ തുടക്കമിടുന്നത്. തൃശ്ശൂര്‍ ജില്ലയിലെ പല പ്രാദേശിക ഇറച്ചി വിപണന കേന്ദ്രങ്ങളും സംഘമായി എത്തി ബീഫ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടിക്കാന്‍ നിര്‍ദേശം നല്കിയവരാണ് ഈ ഉദ്യമത്തിന് പിന്നിലെന്നത് കൌതുകകരമായ വസ്തുതയാണ്.
ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷ്, സെക്രട്ടറി ടി എസ് ഉല്ലാസ്ബാബു, ബിഎംഎസ് ജില്ലാ സെക്രട്ടറി പി വി സുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവർത്തനം. സഹകരണ സംഘത്തിന്റെ ഓഫീസ് തിരുവമ്പാടി ക്ഷേത്രത്തിനുസമീപമാണ് പ്രവർത്തിക്കുന്നത്. അനധികൃത സ്വത്തു സമ്പാദനത്തിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പരാതി ഉയരുകയും വിജിലന്‍സ് അന്വേഷണം നേരിടുകയും ചെയ്ത നാഗേഷ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്റെ അടുത്ത അനുയായി കൂടിയാണ്. ഇതേ തൃശ്ശൂര്‍ ജില്ലയില്‍ തന്നെ ഏഷ്യയിലെ ഏറ്റവും വലിയ ഗോശാല എന്ന പേരില്‍ സംഘപരിവാര്‍ കൊടകരയില്‍ ഒരു സംരംഭത്തിന് തുടക്കവും കുറിച്ചിട്ടുണ്ട്. ലോകത്തെമ്പാടു നിന്നും ഗോ സംരക്ഷണത്തിനായി പണം സംഭാവനയായി സ്വീകരിച്ച് മാതൃക ജില്ല എന്ന് വാഴ്ത്തിയ തൃശ്ശൂരില്‍ തന്നെ ആണ് സംഘ പരിവാറിന്റെ വാണിജ്യ കൊലക്കത്തിക്ക് മാടുകള്‍ ഇരയാകാന്‍ പോകുന്നത്.
മാട്ടിറച്ചി- മത്സ്യ ഉല്‍പ്പാദന, വില്‍പ്പന മാര്‍ക്കറ്റിങ് ആണ് സംഘപരിവാർ സഹകരണ സംഘം വഴി ലക്ഷ്യമിടുന്നത്.
മത്സ്യ-മാംസങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കോള്‍ഡ് സ്റ്റോറേജ് ആരംഭിക്കാനും മാംസാവശിഷ്ടം കാര്‍ഷികാവശ്യത്തിന് വളം ഉല്‍പ്പാദിപ്പിക്കാനും മാംസം, മത്സ്യം, മുട്ട എന്നിവ സംസ്കരിച്ച് ഭക്ഷണ വിഭവങ്ങളാക്കാനും പദ്ധതിയുണ്ട്.മാട്ടിറച്ചിയും മത്സ്യവും സംസ്കരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന മാംസ- മത്സ്യവിഭവം മൊത്തമായും ചില്ലറയായും സംഘം വില്‍പ്പന നടത്താനും ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതിനായി മൊബൈല്‍ സ്റ്റോറും റസ്റ്റോറന്റുകളും ആരംഭിക്കാനും പദ്ധതിയുണ്ട്.
ഹിന്ദുതീവ്രവാദികള്‍ ഇതുവരെ 23 പേരെയാണ് കൊന്നൊടുക്കിയത്. ഗോവധത്തിന്റെ പേരിൽ രാജ്യത്തുടനീളം കൊലപാതക പരമ്പര തുടരുന്നതിനിടെയാണ് ബിജെപി – ആര്‍എസ്എസ് നേതൃത്വത്തില്‍ ഇങ്ങനെയൊരു സംഘം പ്രവർത്തിക്കുന്നതിന് പിന്നിൽ കച്ചവട ലക്ഷ്യം മാത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.