മദ്യശാലാ നിരോധനം : നഗരറോഡുകള്‍ പുനർവിജ്ഞാപനം ചെയ്യാമെന്ന് സുപ്രീംകോടതി

0
87


മദ്യശാല നിരോധനത്തിൽ നിന്നൊഴിവാക്കാൻ നഗരത്തിനുള്ളിലെ റോഡുകളെ പുനർവിജ്ഞാപനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി. ദേശീയ പാതകളിൽ ഉയർന്ന വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ മദ്യപിക്കാതിരിക്കുകയാണ് പാതയോരത്തെ മദ്യശാലകൾ നിരോധിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി പറഞ്ഞു.
നഗരങ്ങളിലുള്ള റോഡുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ കോടതി റോഡുകൾ പുനർ വിജ്ഞാപനം ചെയ്യുന്നതിൽ വിവേചന ബുദ്ധികാണിക്കണമെന്നും പറഞ്ഞു. സുപ്രീം കോടതി വിധി മറികടക്കാൻ ചണ്ഡീഗഡ് ഭരണകൂടം റോഡുകൾ പുനർവിജ്ഞാപനം ചെയ്തുവെന്ന ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. കേസ് തുടർ വാദത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ദേശീയ പാതയോരത്തെ മദ്യശാലകൾ നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ചണ്ഡീഗഡ് ഭരണകൂടം സംസ്ഥാന-ദേശീയ പാതകൾ പുനർ വിജ്ഞാപനം ചെയ്തുവെന്ന് കാണിച്ച് ഒരു സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.