നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ നടന് ദിലീപും സംവിധായകന് നാദിര്‍ഷായും ഹൈക്കോടതിയെ സമീപിക്കുന്നു. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് വേണ്ടിയാണ് ഇരുവരും കോടതിയെ സമീപിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ ഇരുവരും ആരാഞ്ഞു. ഇതിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകരുമായി ഇരുവരും ചര്‍ച്ച നടത്തി.
അതേസമയം, മൊഴികളിലെ വൈരുദ്ധ്യം കാരണം രണ്ടു പേരെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ ഫോണില്‍ വിളിച്ചെന്ന് പൊലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
updating….