മോഹന്‍ലാലും മധുവും സിനിമകളെ കുറിച്ച് മിണ്ടാറില്ല

0
184
പ്രായത്തില്‍ മോഹന്‍ലാലിനേക്കാള്‍ മധുവിന് ഒരുപാട് വയസിന് മൂപ്പുണ്ടെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. പ്രായത്തിന്റെ അന്തരം സൗഹൃദത്തിന് കോട്ടംവരുത്തിയിട്ടില്ലെന്ന് മധു പറഞ്ഞു. നാടുവാഴികള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. കണുമ്പോള്‍ രണ്ട് പേരും കാര്യങ്ങള്‍ തുറന്ന് സംസാരിക്കും. പക്ഷെ, അതില്‍ ഒരിക്കലും ഇരുവരും അഭിനയിച്ച സിനിമകളോ, അഭിനയത്തെ കുറിച്ചോ ആയിരിക്കില്ല. അന്ന് നടന്ന ഏതെങ്കിലും വിഷയത്തെ കുറിച്ചായിരിക്കും. അതില്‍ തമാശയും കളിയുമൊക്കെ ഉണ്ടാവും. അല്ലാതെ മറ്റുള്ളവരുടെ കുറ്റങ്ങളോ കുറവുകളോ ആയിരിക്കില്ല.
സ്പിരിറ്റ് എന്ന സിനിമയിലാണ് ഇരുവരും അവസാനം അഭിനയിച്ചത്. അതും മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം. മോഹന്‍ലാല്‍ സാര്‍ എന്നാണ് മധുവിനെ വിളിക്കുന്നത്. ട്വന്റി ട്വന്റിയില്‍ മധുവിന് പ്രധാന വേഷം നല്‍കണമെന്നും അമ്മയുടെ യോഗത്തില്‍ തീരുമാനം എടുത്തത് മോഹന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു. മോഹന്‍ലാലിന്റെ എത്രയോ സിനിമകള്‍ മധുവിന് ഇഷ്ടമാണ് അതുപോലെ ചെമ്മീന്‍ അടക്കമുള്ള സിനിമകള്‍ കണ്ടാണ് മോഹന്‍ലാല്‍ വളര്‍ന്നതും. എന്നിട്ടും ഇരുവരും അഭിനയത്തെ കുറിച്ചോ, സിനിമകളെ കുറിച്ചോ പരസ്പരം സംസാരിക്കാത്തത് മറ്റ് താരങ്ങള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും അതിശയമാണ്.
തങ്ങളുടേത് അഭിനയത്തേക്കാളും സിനിമയേക്കാളും അപ്പുറത്തുള്ള ബന്ധമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മധുസാറിന്റെ പല സിനിമകളും കണ്ട് തരിച്ചിരുന്നിട്ടുണ്ട്. അതേ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിട്ട് എന്ത് കാര്യം. അദ്ദേഹം മികച്ച കലാകാരനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് ഞങ്ങള്‍ കൊച്ചുകൊച്ച് വര്‍ത്തമാനങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് സൗഹൃദം ഊഷ്മളമാക്കുകയാണെന്നും മോഹന്‍ലാല്‍ പറയുന്നു.