യുവ നടിയെ ചോദ്യം ചെയ്യും; പ്രമുഖ നടനുൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റ് ഉടൻ

0
278

നടിയെ ആക്രമിച്ച കേസിൽ കടുത്ത നടപടികൾക്ക് നടപടികളുമായി കേരള പോലീസ്. പ്രമുഖ നടൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റിലേക്ക് കടക്കാൻ പൊലീസ് മേധാവി അനുമതി നൽകിയതായാണ് സൂചന. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്തുന്നതിന് സമയം എടുക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നത്. അതിനിടെ ദിലീപുമായി ബന്ധമുള്ള യുവനടിയെ ഇന്ന് ചോദ്യം ചെയ്‌തേക്കും.

പീഡന ദൃശ്യങ്ങൾ കണ്ട് ഭീകരാവസ്ഥ ബോധ്യമായതോടെയാണ് കടുത്ത നടപടിയിലേക്ക് പോകാൻ അന്വേഷണ സംഘവും പൊലീസ് മേധാവിയും തീരുമാനിച്ചത്. പ്രമുഖ നടൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റിനുള്ള സാധ്യതയാണ് അന്വേഷണ സംഘം പൊലീസ് മേധാവിയെ അറിയിച്ചത്. കാവ്യാമാധവന്റെ അമ്മക്കൊപ്പം ദിലീപുമായി അടുത്ത ബന്ധമുള്ള യുവനടിയെയും ഉടൻ ചോദ്യംചെയ്‌തേക്കും. ഇവരുൾപ്പെടെ അഞ്ചുപേരോട് കൊച്ചി വിട്ട് പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് വേഗത്തിലാക്കാൻ സമ്മർദം ചെലുത്തരുതെന്ന് ഐ ജി ദിനേന്ദ്ര കശ്യപ് പൊലീസ് മേധാവിയോട് അഭ്യർഥിച്ചിരുന്നു.  എല്ലാ തെളിവുകളും പരസ്പര ബന്ധങ്ങളും ഉറപ്പുവരുത്താനാണ് ഇപ്പോൾ പൊലീസ് ശ്രമിക്കുന്നത്. പൊലീസ് നീക്കം ഗൗരവത്തോടെയാണെന്ന് വ്യക്തമായതോടെ ദിലീപും നാദർഷായും മുൻകൂർ ജാമ്യത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ പിന്തുണ ലഭിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലും താരങ്ങൾക്കുണ്ട്. വലിയ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്നത്.