
ശൗചാലയം നിര്‍മ്മിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ദുരന്തമുണ്ടാകും എന്നാണ് സാന്ധിപുര് നിവാസികള്‍ വിശ്വസിക്കുന്നത്. ശൗചാലയം നിര്‍മിച്ച വീടുകളിലുണ്ടായ ചിലരുടെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികള്‍ ഈ അന്ധവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നത്. സ്വച്ഛ് ഭാരത് എന്ന കേന്ദ്രസര്‍ക്കാരിന്റെ ശുചിത്വ പദ്ധതിയ്ക്കു പോലും ഇവരുടെ അന്ധവിശ്വാസത്തെ മറികടക്കാനായിട്ടില്ല.
അന്ധവിശ്വാസത്തിന്റെ പേരില്‍ ഭക്ഷണ നിയന്ത്രണം പോലും ആവര് നടത്തിയിരുന്നു. ഭക്ഷണം കഴിച്ചാല്‍ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടിവരും. അത് ഒഴിവാക്കാന്‍ ഭക്ഷണം നിയന്ത്രിച്ചു. ഇവിടുത്തെ ഗാമവാസികള്‍ വെളിമ്പുറങ്ങളിലാണ് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത്. രാത്രികാലങ്ങളില്‍ പോലും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് ഇതു മാത്രമാണ് ആശ്രയം.
ഗ്രാമവാസികളുടെ അന്ധവിശ്വാസം മാറ്റാനും വെളിമ്പുറങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം അവസാനിപ്പിച്ച് പരിസരശുചിത്വം ഉറപ്പുവരുത്താനും ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും മാറ്റം വരുത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.