സന്ധ്യ ഇടപെടില്ല, ഇനി ചോദ്യം ചെയ്യല്‍ ദിനേന്ദ്ര കശ്യപ് നേരിട്ട്

0
8817

മാസമുറയില്‍ ആയിരുന്ന നടിയെ പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് ശ്രമിച്ചതായി ദൃശ്യങ്ങള്‍

ഉന്നതരെ ചോദ്യം ചെയ്യുക സി.ബി.ഐയില്‍ പരിചയമുള്ള ദിനേന്ദ്ര കശ്യപ് 

by വെബ്‌ഡെസ്ക്

നടി ആക്രമിക്കപെട്ട കേസില്‍ അന്വേഷണത്തില്‍ നിന്നും എ.ഡി.ജി.പി ബി സന്ധ്യയെ ഒഴിവാക്കി നിര്‍ത്താന്‍ തീരുമാനം. അന്വേഷണ ചുമതല വഹിക്കുന്ന ദിനേന്ദ്ര കശ്യപ് തന്നെ  രണ്ടാം ഘട്ട അന്വേഷണം നടത്തിയാല്‍ മതിയെന്നും ഡി.ജി.പി ലോകനാഥ്‌ ബെഹ്ര നിര്‍ദേശിച്ചു. പോലീസിന്റെ കൈയ്യില്‍ ഉള്ള നടി ആക്രമിക്കപെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ അന്വേഷണവുമായി ബന്ധപെട്ട തെളിവുകള്‍ ഒന്നും ചോരരുത് എന്ന കര്‍ശന നിര്‍ദേശമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളത്.

ഞായറാഴ്ച പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള സംഘം ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഓടുന്ന വാഹനത്തിൽ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങൾ
വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസിൽ ഏറ്റവും നിർണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു.രണ്ടരമിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാൻ പോലീസ് മേധാവി കർശനനിർദേശം നൽകിയിട്ടുണ്ട്.കേസിൽ കൂടുതൽ അറസ്റ്റുകൾ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം. ബാഹ്യ ഇടപെടലുകൾ അസാധ്യമാക്കി കേസിൽനിന്ന് പിന്നാക്കം പോകാനാവാത്തവിധം അന്വേഷണസംഘത്തെ ബെഹ്റ തളച്ചു.

രണ്ടാംഘട്ട ചോദ്യംചെയ്യൽ അവശ്യമെങ്കിൽ സി.ബി.ഐ.യിൽ വർഷങ്ങളോളം പ്രവർത്തിച്ചു പരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് നേതൃത്വം നൽകും. കേസിലെ പ്രതി പൾസർ സുനിയും നടൻ ദിലീപും തമ്മിൽ നേരിട്ടു സംസാരിച്ചതിനു തെളിവില്ലെങ്കിലും ഇടനിലയിൽ മറ്റുരണ്ടുപേർനിന്ന് വിവരങ്ങൾ പരസപരം കൈമാറിയിട്ടുണ്ടോ എന്ന് ബലമായ സംശയം പോലീസിനുണ്ട്. പോലീസിനെ കബളിപ്പിക്കാൻ ‘സാൻവിച്ച് കോളിങ്’ വിദ്യ പ്രയോഗിക്കപ്പെട്ടു എന്നാണ് സംശയം.ഇതിനിടെ, പൾസർ സുനിക്ക് ജയിലിലെ പോലീസുകാരൻ വഴി ഫോൺ കൈമാറുകയായിരുന്നുവെന്നും സുനിയുടെ ഫോൺവിളികൾ നിരീക്ഷിക്കാൻ പോലീസ് മനപ്പൂർവമൊരുക്കിയ കെണിയായിരുന്നു ഇതെന്നും പറയുന്നു. ഫോൺ ലഭിച്ചതിനുശേഷമാണ് പൾസർ സുനിയുടെ ആദ്യമൊഴിയിൽനിന്ന് വ്യത്യസ്തമായ വിവരങ്ങൾ പോലീസിനു ലഭിച്ചുതുടങ്ങിയത്.ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പോലീസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തുമെന്നതിനാൽ പഴുതുകൾ എല്ലാമടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാൽ മതിയെന്നാണ് നിർദേശം. നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കൃത്യത്തിനു പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്.