സിപിഎം യോഗത്തിൽ മുകേഷിന് രൂക്ഷവിമർശനം

0
104

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർത്താസമ്മേളനത്തിൽ മുകേഷ് എംഎൽഎ നടത്തിയ പരാമർശങ്ങൾക്കെതിരേ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷവിമർശനം.
അമ്മയുടെ വാർത്താസമ്മേളനത്തിലെ മുകേഷിന്റെ പെരുമാറ്റം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, സർക്കാർ ഇരയ്‌ക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചതായും സെക്രട്ടേറിയറ്റ് വിലയിരുത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഭൂരിപക്ഷവും മുകേഷിന് എതിരായാണ് സംസാരിച്ചത്.മുകേഷ് നടത്തിയ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നെന്നും ഇക്കാര്യത്തിൽ മുകേഷിൽനിന്നു വിശദീകരണം തേടുമെന്നും കൊല്ലം ജില്ലാ കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു.