സുഹൃത്തുക്കള്‍ സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്തു

0
135

17 വയസുള്ള പെണ്‍കുട്ടിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനു ഇരയാക്കി. തെലങ്കാനയിലെ ഖമ്മം നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പങ്കെടുക്കാന്‍ പോയപ്പോഴാണ് പീഡനം നടന്നത്. ഇവര്‍ക്കെതിരെ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് വിവരം പുറത്തു വന്നത്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

വിവരങ്ങള്‍ പുറത്തു വിട്ടാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കൂട്ട ബലാത്സംഗത്തിനും, പോക്സോ നിയമപ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.