അമ്മ യോഗത്തിലെ സംഭവം: ക്ഷമാപണവുമായി ഇന്നസെന്റ്

0
111

കൊച്ചി: അമ്മയുടെ ജനറല്‍ബോഡി യോഗത്തിന് ശേഷം താരങ്ങള്‍ മാധ്യമങ്ങളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് മാപ്പ് പറഞ്ഞു. താന്‍ അമ്മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കും എന്നത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണെന്ന് ഇന്നസെന്‍റ് പറഞ്ഞു. ഇപ്പോള്‍ കേള്‍ക്കുന്ന സംഭവങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടോയെന്ന് ദിലീപിനോട് താന്‍ നേരിട്ട് ചോദിച്ചിട്ടുണ്ടെന്നും, ഇത് ദിലീപ് നിഷേധിച്ചെന്നും തൃശ്ശൂരില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ ഇന്നസെന്‍റ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദീലീപും നാദിർഷയും പ്രതിയായാൽ അമ്മ യോഗം ചേർന്നു ഇവർക്കെതിരെ നടപടിയെടുക്കുന്ന കാര്യം ആലോചിച്ചേക്കും. നടിയെ ആക്രമിച്ച കേസിൽ അമ്മ വേണ്ട വിധം പ്രതികരിച്ചില്ലെന്നും, സംഘടന ദിലീപിനൊപ്പമാണ് നിന്നതെന്നുമുള്ള വിമർശനങ്ങൾ ഉർന്നിരുന്നു. കഴിഞ്ഞയാഴ്ച നടന്ന അമ്മ ജനറൽ ബോഡിക്കു ശേഷം മുകേഷും ഗണേശ് കുമാറുമടക്കമുള്ളവർ മാധ്യമങ്ങളോട് മോശമായി സംസാരിച്ചതും ചർച്ചയായിരുന്നു. ഇരയ്ക്കൊപ്പം നിൽക്കുന്ന നിലപാട് അമ്മ സ്വീകരിച്ചില്ലെന്നും ആക്ഷേപമുയർന്നിരുന്നു. ഇതേ തുടർന്ന് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ഇന്നസെന്റ് ആലോചിക്കുന്നെന്നും ബാലചന്ദ്രമേനോനെ പ്രസിഡന്റാക്കാൻ ആലോചന നടക്കുന്നതായും വാർത്തകൾ വന്നിരുന്നു.