ഇന്ത്യൻ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ കാണാതായി

0
99

ഇറ്റാനഗര്‍: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ കാണാതായതായി റിപ്പോർട്ട് . മൂന്നു ജീവനക്കാര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു.അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ റോഡ് ബ്ലോക്കിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോഴാണ് ഹെലികോപ്റ്ററാണ് കാണാതായത്.

കനത്ത മഴയെത്തുടര്‍ന്ന് മണ്ണിലിടിച്ചിലിലാണ് റോഡ് ബ്ലോക്ക് ആയത്.

സ്ഥലത്തെ കാലാവസ്ഥ മോശമാണെന്നും കാണാതായ ഹെലികോപ്റ്ററിനു വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു.