എത്രവലിയ മീനിനെയും പോലീസ് വലയിലാക്കുമെന്ന് പിണറായി 

0
105

നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ പൊലീസിൻറെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിൻറെ പിറകെയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.കേസുകൾ അന്വേഷിക്കുന്നതിന് പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അവർക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊലീസിൻറെ വലയിൽ വീഴും. വനിതാ സംഘടനാ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.