കാഴ്ചക്കാരെ ഞെട്ടിച്ച് 12 വയസ്സുകാരന്റെ ബസ് ഡ്രൈവിംഗ്

0
79

12 വയസ്സുകാരന്‍ ബസ് തട്ടിയെടുത്തോടിച്ചു കാഴ്ചക്കാരെ ഞെട്ടിച്ചു. ചൈനയിലാണ് ഈ സാഹസികത അരങ്ങേറിയത്. ആയാസകരമായാണ് കുട്ടി ബസ് ഓടിച്ചു എന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.

40 മിനിറ്റോളം കുട്ടി ബസ് ഓടിക്കുന്നത് ദൃസാക്ഷികളില്‍ ക്യാമറയില്‍ പകര്‍ത്തുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ കുട്ടി താക്കോല്‍ എടുത്ത് ഓടിക്കുകയായിരുന്നു. കുട്ടിയുടെ പ്രായം കണക്കിലെടുത്തു പോലീസ് കേസെടുക്കാതെ വിട്ടയച്ചു.