കൂട്ട അവധിയെടുത്തു പ്രതിഷേധവുമായി റവന്യൂ ജീവനക്കാർ

0
79

തിരുവനന്തപുരം: വിജിലന്‍സ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ജീവനക്കാര്‍ എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.റവന്യൂ ഒാഫിസുകളിലെ വിജിലൻസ് രാജ് അവസാനിപ്പിക്കുക, ഒ ാഫിസുകളിൽ ഭൗതിക സൗകര്യങ്ങളും തൊഴിൽ സുരക്ഷയും ഏർപ്പെടുത്തുക, വില്ലേജ് ജീവനക്കാരനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ജയിലിലടച്ച സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്ആണ് പ്രതിഷേധം

ചെമ്പനോട് വില്ലേജില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ റവന്യൂ ജീവനക്കാരെയും അഴിമതിക്കാരായി ചിത്രീകരിച്ച് വില്ലേജ് ഓഫിസുകളില്‍ റെയ്ഡ് നടത്തി വിജിലന്‍സ് പീഡിപ്പിക്കുകയാണെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. രവികുമാര്‍ കുറ്റപ്പെടുത്തി.

68-ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കാത്തതും ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതയും റീസര്‍വേയിലെ അപാകതകളുമാണ് വില്ലേജ് ഓഫിസുകളിലെ പ്രതിസന്ധിക്ക് കാരണം. അതിന് ജീവനക്കാരെ ബലിയാടാക്കാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.