തളിപ്പറമ്പ്: കെഎസ്ആര്‍ടിസി ബസിനുള്ളിലേക്ക് കമ്പി തുളച്ചു കയറി യാത്രക്കാരി മരിച്ചു. ഇന്നു രാവിലെ തളിപ്പറമ്പ് ടഗോര്‍ സ്കൂളിനു മുന്‍പിലുണ്ടായ അപകടത്തില്‍ ചെമ്പേരി സ്വദേശി ഇലവുങ്കല്‍ ത്രേ്യസ്യാമ്മ (55) ആണ് മരിച്ചത്. ബസിന്റെ ഷട്ടര്‍ തുളച്ച് അകത്തിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലാണ് ഇരുമ്പ് കമ്പി തുളഞ്ഞു കയറിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാലായിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ലോറിയെയും റോഡിലെ പശുക്കളെയും ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ റോഡരികിലെ കടയുടെ മുന്നില്‍ സ്ഥാപിച്ച സണ്‍ഷേഡിന്റെ കമ്പി ബസിലേക്കു തുളച്ചു കയറുകയായിരുന്നു.