കൊടുങ്ങല്ലൂരമ്മയ്ക്ക് മുന്നില്‍ ദിലീപും കാവ്യയും, ശത്രുസംഹാര പൂജയും നടത്തി മടങ്ങി

0
398

നടിയെ ആക്രമിച്ച കേസിലെ ആരോപണവിധേയനായ നടൻ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവനും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ പുലർച്ചെ നാലിന് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം നടത്തിയ ഇരുവരും 28 സ്വർണത്താലികൾ സമർപ്പിച്ച് തൊഴുതു. അതിന് ശേഷം ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി പുലർച്ചെ അഞ്ചു മണിയോടെ തന്നെ തിരികെ മടങ്ങുകയും ചെയ്തു.

വടക്കെനടയിൽ എത്തിയ ഇവർ അധികം ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകൾ കഴിഞ്ഞ് വൈകാതെതന്നെ കാറിൽ കയറി മടങ്ങുകയായിരുന്നു.സാധാരണയായി ക്ഷേത്രദർശനത്തിന് എത്തുന്നതിന് മുൻപായി പ്രത്യേകം വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ അധികം ആരെയും അറിയിക്കാതെ തന്നെയാണ് എത്തിയിരുന്നത്. വിവാഹശേഷം ആദ്യമായാണ് ഇരുവരും ക്ഷേത്രത്തിൽ എത്തുന്നത്.
ദിലീപിനേയും നാദിർഷായേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉയരുന്നതിന്റെ ഇടയിലാണ് ക്ഷേത്ര ദർശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പോലീസ് തിരച്ചിൽ നടത്തിയിരുന്നു.