ഖത്തറിന് മേലുള്ള ഉപരോധം തുടരും

0
102

കെയ്‌റോ: ഖത്തറിന് മേൽ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം തുടരും. ഇന്ന് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ ചേർന്ന നാല് അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഭീകരാവാദത്തിന് പ്രോത്സാഹനം നൽകുന്നുവെന്ന് ആരോപിച്ചായിരുന്നു അറബ് രാഷ്ട്രങ്ങളുടെ ഉപരോധം. ഉപരോധം പിൻവലിക്കാൻ തങ്ങൾ മുന്നോട്ട് വച്ച ഉപാധികളിന്മേൽ ഖത്തറിന്റെ മറുപടി നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും യോഗം വിലയിരുത്തി.

എന്നാൽ ഖത്തറിന് മേൽ കർശന നടപടികളിലേക്ക് തത്കാലം കടക്കില്ലെന്ന് യോഗം തീരുമാനമെടുത്തു. നേരത്തെ, ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ജി.സി.സിയിൽ നിന്നും ഖത്തറിനെ പുറത്താക്കാനുള്ള തീരുമാനം യോഗത്തിൽ ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു.