നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ധർമജൻ ബോൾഗാട്ടിയെ പൊലീസ് ചോദ്യം ചെയ്തു. തന്നെ ചില ഫോട്ടോകൾ കാണിച്ച പൊലീസ് ഇവരെ പരിചയമുണ്ടോ എന്നു ചോദിച്ചുവെന്ന് ആലുവ പൊലീസ് ക്ലബിൽ നിന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തു വന്ന ധർമജൻ പറഞ്ഞു.
സുനിയെ പരിചയമില്ലെന്നും ഒരുപാടുപേർ തന്നോടൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നും ദിലീപും നാദിർഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടിവിയിൽ കാണിക്കുന്നത് കാണാറുണ്ടെന്നു പറഞ്ഞ ധർമജൻ ഇതിൽ കൂടുതൽ ഒന്നും തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി.
നടൻ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന പൊലീസ് സംഘമാണു ഇരുവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.