തരംഗമാകാന്‍ വീണ്ടും ജിയോ: 500 രൂപയ്ക്ക് 4ജി ഫോണ്‍

0
145

ഉപയോക്താക്കളില്‍ വീണ്ടും തരംഗം സൃഷ്ടിക്കാന്‍ ജിയോ എത്തുന്നു. 500 രൂപ വിലയുള്ള 4ജി ഫീച്ചര്‍ പുറത്തിറക്കിയാണ് ജിയോ അടുത്ത വിപ്ലവത്തിനൊരുങ്ങുന്നത്. ഈ മാസം പുറത്തിറക്കുമെന്നാണ് സൂചന.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗമായ ജൂലായ് 21 നായിരിക്കും ഇതിന്റെ പ്രഖ്യാപനം. ജൂലായ് അവസാനത്തോടെയോ ആഗസ്റ്റ് ആദ്യവാരത്തിലോ ആയിരിക്കും ഫോണ്‍ വിപണിയില്‍ എത്തുന്നത്.

രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ സെറ്റുകള്‍ പുറത്തിറക്കാനാണ് ഇവര്‍ പദ്ധതി ഇടുന്നത്. ഏപ്രില്‍ 11 ന് പ്രഖ്യാപിച്ച 84 ദിവസത്തെ ധന്‍ധനാധന്‍ ഓഫറിന്റെ കാലാവധി അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ പുതിയ താര്ഫ് പ്ലാന്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്.