നടി ആക്രമിക്കപ്പെട്ട കേസ്: പുതിയ ചോദ്യാവലിയുമായി പോലീസ്

0
106

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആരെയെല്ലാം വിളിച്ചു, എന്തെല്ലാം കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയതടക്കമുള്ള ചോദ്യങ്ങളാണ് പൊലീസ് തയ്യാറാക്കുന്നത്. ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു.

ആലുവ പൊലീസ് ക്ലബില്‍ നാല് മണിക്കൂറോളം നീണ്ട യോഗത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷം മതി അറസ്റ്റെന്ന നിലപാടാണ് പൊലീസിന് . കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താനാവില്ലെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ തവണ 13 മണിക്കൂര്‍ ആയിരുന്നു ദിലീപിനേയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തത്. അന്ന് 120 ചോദ്യങ്ങളായിരുന്നു രണ്ട് പേരോടും ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.