നടി ആക്രമിക്കപ്പെട്ട സംഭവം: ധര്‍മ്മജനേയും ദിലീപിന്റെ സഹോദരനെയും ചോദ്യം ചെയ്യുന്നു

0
133

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും ദിലീപിന്റെ സഹോദരനെയും പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.ഡിവൈഎസ്പിയാണ് വിളിപ്പിച്ചതെന്ന് ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമ രംഗത്തുള്ള കൂടുതല്‍പ്പേരെ ചോദ്യം ചെയ്യേണ്ടിവരും എന്നാണ് നേരത്തെ ആലുവ റൂറല്‍ എസ്.പി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമാണ് ചോദ്യം ചെയ്യല്‍ എന്നാണ് അറിയുന്നത്.