പഠനത്തിന് പണം കണ്ടെത്താനായില്ല; ഭാര്യയേയും മക്കളേയും പിതാവ് കൊന്നു

0
68

മക്കളുടെ ഉന്നത പഠനത്തിന് പണം കണ്ടെത്താനായില്ല. ഇതില്‍ മനം നൊന്ത ഭര്‍ത്താവ് ഭാര്യയെയും രണ്ട് പെണ്‍ മക്കളെയും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊന്നു. ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമിച്ചു. ആന്ധ്രാ പ്രദേശിലാണ് സംഭവം.

ആനന്ദ്പുര്‍ ജില്ലയിലുള്ള രാമസുബ്ബ റെഡ്ഡിയെന്ന കര്‍ഷകനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. രാമസുബ്ബ റെഡ്ഡിയുടെ മക്കളായ രണ്ട് പെണ്‍മക്കള്‍ക്കും എം.ബി.എയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു. പക്ഷെ ഇവരുടെ വിദ്യാഭ്യാസ ചെലവ് നടത്താന്‍ റെഡ്ഡിക്ക് കഴിഞ്ഞിരുന്നില്ല.

ഭൂമി വിറ്റ് ചെലവ് നടത്താന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ഇതിന് റെഡ്ഡി തയ്യാറായിരുന്നുമില്ല. തുടര്‍ന്ന് ഭാര്യയുമായി വാക്ക് തര്‍ക്കത്തിലാവുകയും ഭാര്യയും മക്കളും ഉറങ്ങുന്ന സമയത്ത് മൂവരെയും അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇളയമകള്‍ ഈ സമയം വീട്ടിലില്ലായിരുന്നു.

സംഭവ ശേഷം വിഷം കഴിച്ച് പരിസരത്ത് ഗുരുതര നിലയില്‍ കണ്ട റെഡ്ഡിയെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.