പാന്‍-ആധാര്‍ ലിങ്കിങ് എല്ലാവര്‍ക്കും ബാധകമല്ല

0
101

പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്ന നടപടി എല്ലാവര്‍ക്കും ബാധകമല്ല. ഉപാധികളോടെ ചിലവിഭാഗങ്ങളെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഒഴിവാക്കിയിരിക്കുന്നത്. സെക്ഷന്‍ 139എഎ പ്രകാരമാണ് പുതിയ നടപടി.

നോണ്‍ റസിഡന്റ് ഇന്ത്യന്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, 80 വയസോ അതില്‍കൂടുതലോ ഉള്ളവര്‍, അസം, മേഘാലയ, ജമ്മുആന്റ് കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ എന്നിവരെയാണ് നടപടിയില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നത്.