ബിയർ ആരോഗ്യത്തിന് ഉത്തമം!!! പുലിവാല് പിടിച്ച് എക്സൈസ് മന്ത്രി

0
113

 

Image result for /beer-a-health-drink-says-andhra-pradesh-excise-minister-ks-jawahar

ഹൈദരാബാദ്: ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിയര്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് പറഞ്ഞ ആന്ധ്രാപ്രദേശ് എക്സൈസ് മന്ത്രി വിവാദത്തില്‍. മന്ത്രി കോതപ്പള്ളി സാമുവല്‍ ജവഹര്‍ ആണ് കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കിടെ ബിയര്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പാനീയമാണ് അത് തെളിയിക്കാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബിയറിന്റെ പ്രചരണത്തിനായി സര്‍ക്കാര്‍ പദ്ദതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞതോടെ സംഭവം വന്‍ വിവാദമായി.

മന്ത്രിക്കെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ രംഗത്തെത്തി. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ മദ്യനയത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ബിയര്‍ ഷോപ്പുകള്‍ കുഴപ്പമില്ല. പക്ഷേ ഇയര്‍ന്ന തോതില്‍ ആല്‍ക്കഹോളുള്ള മദ്യം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വൈഎസ്‌ആര്‍എ കോണ്‍ഗ്രസ് എംഎല്‍എ റോജ രംഗത്തെത്തി. ആരോഗ്യത്തിന് ഗുണകരമായ പാനീയമെന്ന് പറഞ്ഞ് ബിയര്‍ മെഡിക്കല്‍ ഷോപ്പിലൂടെ സര്‍ക്കാര്‍ വിറ്റഴിക്കുമോ? മദ്യ നയത്തിന് വേണ്ടി ദേശീയ പാത പോലും എടുത്തു മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റോജ കുറ്റപ്പെടുത്തി.