മിസൈൽ അമേരിക്കക്ക് ബോറടി മാറ്റാനുള്ള സമ്മാനം: കിം ​ജോങ്​ ഉൻ

0
109

അമേരിക്കയ്ക്കുള്ള സമ്മാനമാണ് ഉത്തര കൊറിയയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലെന്ന് കൊറിയൻ ഏകാദിപതി കിം ജോങ് ഉൻ. അമേരിക്കയുടെ ബോറടി മാറ്റാൻ ഇനിയും ഇത്തരം സമ്മാനങ്ങൾ പ്രതീക്ഷിക്കാമെന്നും കിം.

ലോകത്തിന്റെ ഏത് കോണിലേക്കും എത്താൻ ശേഷിയുള്ളതെന്ന വിശേഷണത്തോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരകൊറിയ ജപ്പാൻ കടലിലേക്ക് മിസൈൽ വിക്ഷേപിച്ചത്.

വൻ തോതിൽ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ബാലിസ്റ്റിക് മിസൈൽ എന്നാണ് ഉത്തര കൊറിയയുടെ അവകാശ വാദം. മിസൈൽ പരീക്ഷണം അറിഞ്ഞ ഉടൻ ഉത്തര കൊറിയൻ നേതാവ് ജീവിതത്തിൽ എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടോ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.