മോഹനന്‍ മാസ്റ്ററെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ക്രൈം ബ്രാഞ്ചിന്

0
80

കോഴിക്കോട്: സി പി ഐ എം ജില്ല സെക്രട്ടറി മോഹനന്‍ മാസ്റ്ററെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഇനി മുതൽ ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും. കേസ് ഫയല്‍ ലഭിച്ചു കഴിഞ്ഞാല്‍ അന്വേഷണ സംഘത്തില്‍ ആരൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ഡിവൈഎസ് പി വിപിന്‍ ദാസ് പറഞ്ഞു. കഴിഞ്ഞ മാസം 9 പുലര്‍ച്ചയോടെയായിരുന്നു പി മോഹനനുനേരെ ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തില്‍ ജില്ല കമ്മിറ്റി ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.ഡിവൈഎസ്പി എ വിപിന്‍ ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ കടകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.

അസിസ്റ്റന്റ് കമ്മീഷണര്‍ ഇ പി പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു ഇതുവരെ അന്വേഷണം.