വര്‍ഷങ്ങളായി മുടങ്ങിയ പള്ളിവാസല്‍ പദ്ധതി 2020 ൽ കമ്മീഷൻ ചെയ്യും

0
167

ഇടുക്കി: വര്‍ഷങ്ങളായി മുടങ്ങി കിടന്ന പള്ളിവാസല്‍ പദ്ധതി 2020 ജൂണില്‍ കമീഷന്‍ ചെയ്യുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. 60 മെഗാവാട്ട് ശേഷിയുള്ള പള്ളി വാസല്‍ വിപുലീകരണം ബോര്‍ഡിന്റെ നിര്‍മ്മാണത്തിലുള്ള പദ്ധതികളില്‍ ഏറ്റവും വലുതാണ്. മുടങ്ങി കിടന്ന ഈ പദ്ധതി എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പുനരാരംഭിച്ചത് ‘കുണ്ടള , മാട്ടുപ്പെട്ടി അണക്കെട്ടുകളിലെ ജലമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത് 204 കോടി രൂപയാണ് പദ്ധതി ചെലവ്.

കൂടാതെ ഇടുക്കി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എല്ലാ ജല വൈദ്യുത പദ്ധതിളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു . പള്ളി വാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതികള്‍ വിലയിരുത്തിയ ശേഷം ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച്’ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.