വീട്ടില്‍ എത്തിയത് പ്രതീകാത്മക ശവപെട്ടി, അച്ചുദേവിന്റെ മരണം വിവാദത്തിലേക്ക്

0
139


അസമിലെ തേജ്പുരിന് സമീപത്ത്കാണാതെപോയ സുഖോയി യുദ്ധവിമാനത്തിലെ ഫ്‌ലൈറ്റ്‌ െലഫ്റ്റനൻറ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എസ്. അച്ചുദേവിേൻറതായി േവ്യാമസേന അധികൃതർ കുടുംബത്തിന് കൈമാറിയ ശവപ്പെട്ടിയിൽ മകേൻറതായ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. മേയ് 23ന് കാണാതെപോയ തങ്ങളുടെ മകനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എ. സമ്പത്ത് എം.പിക്ക് നൽകിയ കത്തിലാണ് പിതാവ് വി.പി. സഹദേവനും മാതാവ് പി. ജയശ്രീയും ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കാണാതെപോയ വൈമാനികരെ കണ്ടെത്താൻ നടത്തിയ തിരച്ചിൽ സംബന്ധിച്ച േവ്യാമസേനയുടെ വിശദീകരണത്തിന്റെ യുക്തിയെയും കത്തിൽ അവർ ചോദ്യം ചെയ്യുന്നു. അച്ചുദേവിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇടപെടണമെന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരോട് ആവശ്യപ്പെട്ട വിവരം അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ എ. സമ്പത്ത് കത്ത് പുറത്തു വിട്ടു. തേജ്പുർ േവ്യാമസേന സ്റ്റേഷനിൽനിന്ന് ഡ്യൂട്ടിയുടെ ഭാഗമായി വിമാനം പറത്തിയ അച്ചുദേവും സ്‌ക്വാഡ്രൺ ലീഡർ ദിവേഷ് പങ്കജുമാണ് കാണാതായത്.

തങ്ങൾ മേയ് 24ന് തന്നെ തേജ്പുരിൽ എത്തിയെങ്കിലും 31 വരെവ്യോമസേനക്ക് ഒരു വിവരവും നൽകാൻ കഴിഞ്ഞില്ലെന്ന് കത്തിൽ മാതാപിതാക്കൾ പറയുന്നു. ‘നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പ്രതീകാത്മകമായി ഒരു കൊഫിൻ അയക്കുക മാത്രമാണ് ചെയ്തത്. മകേൻറതായ ഒന്നും അതിലില്ലായിരുന്നു. സംഭവം നടന്ന ആദ്യ മണിക്കൂറിൽ തന്നെ ഹെലികോപ്ടർ പരിശോധന നടത്തിയില്ല. പ്രതികൂല കാലാവസ്ഥയെന്നാണ് പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ വിമാനത്തിന്റെ ഒരു വാലിന്റെ ഭാഗവും ചെറിയ കഷ്ണങ്ങളുമാണ് കിട്ടിയത്. പ്രധാന ഭാഗങ്ങളോ കോക്പിറ്റും ലഭിച്ചില്ല. രണ്ടുപേരുടെയും ശരീരഭാഗവും കിട്ടിയില്ല. മുഴുവനും കത്തിയെരിഞ്ഞിട്ടുണ്ടാവുമെന്നാണ് വിശദീകരണം. എന്നാൽ സംഭവസ്ഥലത്തുനിന്ന് മകെൻറ വാലറ്റിന്റെ ഒരു ചെറിയ ഭാഗവും കൂടെയുള്ള വൈമാനികെൻറ ഒരു ഷൂ കേടുവരാതെ കിട്ടിയെന്നും പറഞ്ഞു.
കൂടാതെ ഒരു കൈയുറയും ലഭിച്ചതായി പറയുന്നു. മുഴുവൻ കത്തിയെരിഞ്ഞാൽ ഇതെങ്ങനെയാണ് അവശേഷിക്കുന്നത്. ദൂരെ എവിടെയെങ്കിലും മകൻ അപകടത്തിൽപെട്ടിട്ടുണ്ടാവും എന്നാണ് ഞങ്ങളുടെ അനുമാനം. അവരുടെ ഭൗതിക ശരീരങ്ങൾ ജീവനോടെയോ അല്ലാതെയോ കണ്ടുപിടിക്കേണ്ടത്‌ െഎയര്‍ ഫോര്‍സിന്റെ ഉത്തരവാദിത്തമാണ്” എന്നും അവർ ചൂണ്ടിക്കാട്ടുന്നു. അച്ചുദേവിന്റെ മാതാപിതാക്കൾ ഉന്നയിച്ചത് ഗൗരവപൂർവമായ വിഷയമാണെന്ന് എ. സമ്പത്ത് പറഞ്ഞു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി എയർമാർഷലിനും കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും മാതാപിതാക്കൾ കത്തയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.