ഹൈദരാബാദ്: അതിരുകളൊന്നും കാര്യമാക്കാതെ പ്രണയിച്ച് വിവാഹവും ഉറപ്പിച്ചു…പക്ഷേ പ്രണയം കല്യാണത്തോടടുത്തപ്പോൾ അതിർത്തി കടക്കാൻ വിസ വേണമെന്നായി. വധു അങ്ങ് കറാച്ചിയിൽ, വരൻ ഇങ്ങ് ലക്നൗവിലും. ഓഗസ്റ്റ് 1ന് തീരുമാനിച്ചിരിക്കുന്ന വിവാഹം നടക്കാൻ വധുവിന് ഇന്ത്യയിലേക്ക് വിസ ലഭിക്കണം. വിസ അനുവദിക്കാൻ വൈകിയതോടെ ഈ മകളെ സഹായിക്കണമെന്ന് ട്വിറ്ററിലൂടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമയോട് അഭ്യർഥിച്ചിരിക്കുകയാണ് പാക്കിസ്ഥാനി പെൺകുട്ടി.
25കാരിയായ സാദിയയാണ് വിസയ്ക്കു വേണ്ടി സുഷമയോട് സഹായമഭ്യർഥിച്ചിരിക്കുന്നത്. 28കാരനായ സൈയിദുമായുള്ള പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തിയപ്പോഴാണ് സാദിയയ്്ക്കു വിസ പാരയായത്. ഇതിപ്പോൾ രണ്ടാം തവണയാണ് സാദിയയുടെ വിസയ്ക്കു വേണ്ടിയുള്ള അപേക്ഷ തള്ളുന്നത്. സാദിയയുടെ മാതാപിതാക്കൾക്കും സഹോദരനും വിസ അനുവദിച്ചിട്ടില്ല. ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായെങ്കിലും സുഷമ ഇനിയും പ്രതികരിച്ചിട്ടില്ല. സാദിയയുടെയും സയീദിന്റെയും കുടുംബങ്ങൾ തമ്മിൽ അകന്ന ബന്ധമുണ്ട്. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നതും. സന്ദർശകവിസയ്ക്കു വേണ്ടിയാണ് സാദിയ ഇന്ത്യൻ എംബസിയെ സമീപിച്ചത്. കാരണമെന്താണെന്ന് കമ്മിഷൻ വ്യക്തമാക്കുന്നില്ലെന്നും സാദിയ പറയുന്നു. തന്റെ കുടുംബം കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ അതിനുള്ള അനുവാദം ഇനിയും ലഭിച്ചിട്ടില്ല. ഇതിനു മുൻപ് അഞ്ചു പ്രാവശ്യം സാദിയയ്ക്ക് ഇന്ത്യയിലേക്കുള്ള സന്ദർശക വിസ ലഭിച്ചിട്ടുണ്ട്.
Home Uncategorized വധു അങ്ങ് കറാച്ചിയിൽ, വരൻ ലക്നൗവിലും: പ്രണയകല്യാണത്തിനൊടുവിൽ ഒന്നിക്കണമെങ്കിൽ വിസ വേണം