ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ മാറ്റിയത് റിസോർട്ട് മാഫിയയ്ക്ക് വേണ്ടി

0
96

ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ മാറ്റിയത് റിസോർട്ട് മാഫിയക്കും വൻകിട കൈയേറ്റക്കാർക്കും വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീറാമിനെ മാറ്റിയതിലൂടെ സർക്കാർ ആരുടെ പക്ഷത്താണ് നിൽക്കുന്നതെന്ന് വ്യക്തമായി. ജനങ്ങൾ ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുന്നുണ്ടെന്ന കാര്യം സർക്കാർ ഓർക്കണം. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി സ്ഥലംമാറ്റത്തിലൂടെ നൽകുന്നത്. സിപിഎമ്മിന്‍റെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാത്തതു കൊണ്ടാണ് ശ്രീറാമിനെ മാറ്റിയതെന്നും സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരോടുള്ള ഇടത് സർക്കാരിന്‍റെ സമീപനം ഇതു തന്നെയാണ്. മുഖ്യമന്ത്രി വാനോളം പുകഴ്ത്തിയ “തത്ത’ ഇന്ന് എവിടെപ്പോയെന്നും ജേക്കബ് തോമസിനെ സർക്കാർ ഒതുക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.