ശ്രീ റാം വെങ്കിട്ടറാമിനെ സ്ഥലം മാറ്റി

0
115

ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി.

എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ആയാണ് ശ്രീരാമിന് നിയമനം നല്‍കിയിരിക്കുന്നത്. വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയതാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

എം​പ്ലോ​യ്മെ​ന്‍റ് ഡ​യ​ക്ട​റാ​യാ​ണ് പു​തി​യ നി​യ​മ​നം. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ​ക്കാ​ണ് പ​ക​രം ചു​മ​ത​ല.

നാലു വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശത്തിൻ മേലാണ് നടപടി. വ​കു​പ്പ് മേ​ധാ​വി​യാ​യി സ്ഥാ​നം​ക​യ​റ്റം ന​ൽ​കി​യാ​ണ് പു​തി​യ നി​യ​മ​ന​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. യോ​ഗ​ത്തി​ൽ റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ വി‍​യോ​ജി​ച്ച് പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് വി​വ​രം.

വി​വാ​ദ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം-​സി​പി​ഐ ത​ർ​ക്കം രൂ​ക്ഷ​മാ​യി നി​ല​നി​ൽ​ക്കെ​യാ​ണ് സ​ബ്ക​ള​ക്ട​റെ മാ​റ്റാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട​ത്. സ​ബ് ക​ള​ക്ട​ര്‍ എ​ന്ന നി​ല​യി​ല്‍ ഭൂ​മാ​ഫി​യ​യ്‌​ക്കെ​തി​രെ ശ്രീ​രാം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ഏ​റെ എ​തി​ര്‍​പ്പു​ക​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

2013 ബാ​ച്ചി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ.