ഇടപെട്ടത് ജിഷ്ണു കേസിലല്ല, ക്യഷ്ണദാസ് സുഹ്യത്ത്: കെ. സുധാകരന്‍

0
100

താന്‍ ഇടപെട്ടത് ജിഷ്ണു കേസിലല്ലെന്നും, ക്യഷ്ണദാസ് സുഹ്യത്താണെന്നും കെ. സുധാകരന്‍. നല്ലകാലത്ത് കൂടെ നില്‍ക്കുകയും ആപല്‍ക്കാലത്ത് തള്ളിപ്പറയുകയും ചെയ്യുന്ന രാഷ്ട്രീയ അവസരവാദം തനിക്കില്ലെന്നും, ഷൗക്കത്തലി കേസിലാണ് താന്‍ ഇടപെട്ടതെന്നും സുധാകരന്‍ വ്യക്തമാക്കി.

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കെ.എസ്.യു. നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ പാലക്കാട്ട് കോണ്‍ഗ്രസിനു വേണ്ടി ധാരാളം പ്രവര്‍ത്തിച്ചയാളാണ്. ജിഷ്ണു കേസില്‍ നെഹ്റു ഗ്രൂപ്പിനായി ഇടപെട്ടു എന്ന ആരോപണത്തില്‍ സുധാകരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും പാലക്കാട് ഡിസിസിയും രംഗത്തുവന്നിരുന്നു.

പാലക്കാട്ട് കോണ്‍ഗ്രസ് എന്നുപറഞ്ഞ് നടക്കാന്‍ സാധിക്കാത്ത ഒരു കാലത്ത് നെഹ്റുവിന്റെ പേരില്‍ കോളേജ് സമുച്ചയം കെട്ടിപ്പൊക്കിയ ആളാണ്് കൃഷ്ണദാസിന്റെ അച്ഛന്‍. കോണ്‍ഗ്രസ് നേതാവ് എന്ന നിലയ്ക്ക് സ്വാഭാവികമായും ആ കുടുംബവുമായി എനിക്ക് വ്യക്തിപരമായി നീണ്ടനാളത്തെ ബന്ധമുണ്ട്.

ചര്‍ച്ചയില്‍ മാനേജ്മെന്റിനെ ഞാന്‍ വിമര്‍ശിച്ചു. തെറ്റുതിരുത്തണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി അക്കാര്യത്തില്‍ തീരുമാനം എടുക്കാത്തതുകൊണ്ടാണ് ചോദിക്കാതിരുന്നത്. പാര്‍ട്ടി പോകരുത് എന്നു പറഞ്ഞാല്‍ പോകില്ല. പാര്‍ട്ടിയാണ് എനിക്ക് വലുത്. എടുക്കാത്ത തീരുമാനം അനുസരിച്ചില്ല എന്നു പറയുന്നത് വസ്തുതാവിരുദ്ധമാണ്. പാര്‍ട്ടി പറയുന്നതാണ് എനിക്ക് പ്രധാനം. പാര്‍ട്ടിയുടെ ഏതു തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു.