ഇത് മോഷെ; 26/11 നെ അതി ജീവിച്ചവൻ ഇന്ന് ഇസ്രായേലിൽ

0
181

ടെൽ അവീവ്: മുംബൈ ഭീകരാക്രമണത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ വേദന ആ കുഞ്ഞു മുഖത്തെവിടെയോ സങ്കടം ഒളിച്ചിരിപ്പുണ്ട്. എങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയെ കണ്ടപ്പോൾ കുഞ്ഞു മോഷെ വിഷമങ്ങൾ മറന്നു ഇങ്ങനെ പറഞ്ഞു. എനിക്ക് അങ്ങയെയും ഇന്ത്യയെയും ഇഷ്ടമാണ്. ഇന്ത്യയിലേക്ക് ഉള്ള മോദിയുടെ ക്ഷണത്തിനു സന്തോഷകരമായ മറുപടിയും വരാം!

Image result for Narendra-Modi-and-Moshe-Holtzberg

മുത്തച്ഛൻ ഷിമോൻ റോസൻബെഗിനും മുത്തശ്ശി യെഹൂദിതിനുമൊപ്പമാണ് 11 വയസ്സുകാരൻ മോഷെ മോദിയെ കാണാനെത്തിയത്. മതാചാരപ്രകാരം പതിമൂന്നാം വയസ്സിൽ മോഷെയ്ക്കു നടത്തേണ്ട ചടങ്ങ് മുംബൈയിൽ നടത്തണമെന്നാണ് ആഗ്രഹമെന്നും മോദിയെ ക്ഷണിക്കുമെന്നും ഷിമോൻ പറഞ്ഞു. മോദി തന്നെയും ഇന്ത്യയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും മോഷെയെയും ഒപ്പം കൂട്ടാമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മോഷെയ്ക്ക് ഉറപ്പും നൽകിയിട്ടുണ്ട്. ഇതോടെ മോഷെയുടെ കണ്ണുകളിൽ സന്തോഷം അലതല്ലി.

Image result for Narendra-Modi-and-Moshe-Holtzbergഒൻപതു വർഷം മുൻപ് ആണ് , മുംബൈയിലെ ജൂത ആരാധനാലയമായ ചബാദ് (നരിമാൻ) ഹൗസിൽ പുരോഹിതനായിരുന്ന പിതാവ് ഗവ്രിയേൽ ഹോൾസ്ബെർഗും മാതാവ് റിവ്കയും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്‌. അന്ന് മോഷെയ്ക്കു പ്രായം വെറും രണ്ടു വയസ് ആയിരുന്നു.
ചബാദ് ഹൗസിൽനിന്ന് മോഷെയെ ഇന്ത്യക്കാരിയായ ആയ സാന്ദ്ര സാമുവലാണു രക്ഷപെടുത്തിയത്.

Image result for Narendra-Modi-and-Moshe-Holtzberg