ന്യൂഡല്‍ഹി: ഈ വര്‍ഷം സൈന്യം വധിച്ചത് 92 ഭീകരരെഎന്ന് റിപ്പോർട്ട് . ജൂലൈ 2 മുതലുള്ള കണക്കാണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇത്തരത്തില്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണവും വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. 2012ലും 2013ലും 72, 67 എന്നിങ്ങനെയാണ് ഭീകരരുടെ നിരക്ക്. തുടര്‍ന്ന് 2014ല്‍ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ 110 ആളുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 2015ല്‍ 108 പേരും കൊല്ലപ്പെട്ടിരുന്നു. ഏറ്റവും അധികം ഭീകരരെ 2016ലാണ് 150തോളം ഭീകരന്മാരെയാണ് ജമ്മുകശ്മീരില്‍ നിന്നും കൊന്നിട്ടുള്ളത്. സൈന്യത്തിന് അധികാരം നല്കിയാല് ഭീകരാക്രമണം പൂര്‍ണമായം തച്ചുടയ്ക്കുമെന്ന് ഒരു മുതിര്‍ന്ന സൈനീകോദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
2016 കാലയളവില്‍ 371 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് സൈന്യം തകര്‍ത്തത്. എന്നാല്‍ ഈ വര്‍ഷം മേയ് വരെയുള്ള കണക്ക് പ്രകാരം 124 പേരെയാണ് നുഴഞ്ഞുകയറ്റശ്രമങ്ങളാണ് നടന്നിരിക്കുന്നത്. ഇവയെല്ലാം തകര്‍ക്കുകയും ചെയ്തിരുന്നു.
അതിനൊപ്പം ഈ വര്‍ഷം സൈന്യത്തിനെതിരെ ആക്രമണത്തില്‍ നന്നേ കുറവ് വന്നിരുന്നതായും കണക്ക് കാണിക്കുന്നു. കല്ലേറ് അടക്കമുള്ള 142 സംഭവങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 820 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹന്‍ വാനിയുടെ മരണത്തോടെയാണ് ഭീകരരുടെ സാന്നിദ്ധ്യത്തിന് കുറവ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.