ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഡെക്കാത്ത്ലണിൽ ഇന്ത്യൻ താരത്തിന്

0
99


ഏഷ്യൻ അത്ലറ്റിക് മീറ്റ് തുടങ്ങിയ ദിവസംതന്നെ രാജ്യത്തിനു നാണക്കേടായി ഉത്തേജക മരുന്ന് വിവാദം. ഡെക്കാത്ത്‌ലണിൽ ഇന്ത്യയ്ക്കായി മത്സരിക്കേണ്ടിയിരുന്ന ജഗ്താർ സിങ്ങിനെ മരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നു ദേശീയ ഉത്തേജകമരുന്ന് വിരോധ ഏജൻസി (നാഡ) വിലക്കി.

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് മെഡൽ ജേതാവായ ഈ രാജസ്ഥാൻ താരം അവിടെ പരിശോധനയ്ക്കു നിൽക്കാതെ മുങ്ങിയിരുന്നു. തുടർന്നാണു നാഡയുടെ റിപ്പോർട്ട് വന്നത്. അഖിലേന്ത്യാ അന്തർസർവകലാശാല ചാംപ്യനാണു താരം. ജഗ്താറിനൊപ്പം ഇന്ത്യൻ ടീമിലുണ്ടായിരുന്ന അഭിഷേക് ഷെട്ടി മാത്രമാണ് ഇന്നു ഡെക്കാത്ത്‌ലണിൽ ഇന്ത്യയ്ക്കായി ഇറങ്ങിയത്.