ഉള്ളി ചാക്കുകൾക്കിടയിൽ വൻ സ്ഫോ​ടക വസ്തുക്കൾ; നാല് പേർ വയനാട്ടിൽ പിടിയിൽ

0
184

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും സംസ്ഥാനത്തേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തു ശേഖരം ബത്തേരി പൊലീസ് പിടികൂടി.ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോ​ടക വസ്തുക്കൾ. 200 ബോക്സ് ജലാസ്റ്റിൻ സ്റ്റിക്കുകൾ, 10 പെട്ടി തിരികളുമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനംസംഭവുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്തു.

ലോറി ഡ്രൈവർ തൃശൂർ ദേശമംഗലം സ്വദേശികളായ സത്യനേശൻ(59), ക്ലീനർ കൃഷ്ണകുമാർ (40) എന്നിവരും ലോറിക്കു മുന്നിലായി പൈലറ്റ് കാറിൽ വന്നിരുന്ന തമിഴ്നാട് സ്വദേശികളായ രംഗനാഥൻ (38) സുരളി കൃഷ്ണൻ (36) എന്നിവരുമാണ്​ പിടിയിലായത്​..ബാംഗ്ലുരുവിൽ നിന്നും മഞ്ചേരിയിലേക്കാണ് സാധനം കൊണ്ടുവരുന്നതെന്നാണ് പിടിയിലായവർ പൊലീസിനെ അറിയിച്ചതെന്നാണ്​ വിവരം.