എടിഎം ഇടപാടിന് സേവന നിരക്ക് കൂട്ടി

0
75

ജിഎസ്ടി വന്നതോടെ ബാങ്കുകൾ എല്ലാ സേവനങ്ങൾക്കും നിരക്ക് കൂട്ടി. സേവന നികുതി 15 ശതമാനത്തിൽനിന്നും 18 ശതമാനമാക്കിയതാണ് ഇതിന് കാരണം.
നിലവിൽ നിശ്ചിത എടിഎം ഇടപാടുകൾ കഴിഞ്ഞാൽ 20 രൂപ ഫീസും 15 ശതമാനം സേവന നികുതിയായി മൂന്നു രൂപയുമടക്കം 23 രൂപയാണ് ഈടാക്കിയിരുന്നത് ജിഎസ്ടി നിരക്ക് കൂടിയതോടെ ഇത് 23.60 രൂപയായി ഉയരും.
ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കൽ, എടിഎമ്മിൽനിന്ന് പണം പിൻവലിക്കൽ ചെക്ക് കളക്ഷൻ എന്നിവയ്‌ക്കെല്ലാം നിരക്കു കൂടും. ഡിഡി എടുക്കാൻ മിക്ക ബാങ്കുകൾക്കും നിലവിൽ മിനിമം നിരക്കുണ്ട്. ഇത് കഴിഞ്ഞാൽ സേവന നിരക്ക് വർദ്ധിക്കും.
ചില ബാങ്കുകൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് സേവന നിരക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് വീണ്ടും തുടങ്ങാനും നീക്കം നടക്കുന്നുണ്ട്.  ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ആയിരം രൂപയ്ക്ക് പത്തുരൂപയും സേവനിരക്ക് ഈടാക്കിയിരുന്നു.