ഐഡിയ മണി ഓയോയുമായി ചേർന്ന് ഹോട്ടൽ ബുക്കിങ് സൗകര്യം ഒരുക്കുന്നു

0
141


ഐഡിയ സെല്ലുലാറിന്റെ തൽക്ഷണ, സുരക്ഷിത ഡിജിറ്റൽ വാലറ്റ് സർവീസായ ഐഡിയ മണി ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഡിയ മണിയുടെ റീടെയിലർ അസിസ്റ്റഡ് മോഡൽ വഴി കുറഞ്ഞ ചെലവിൽ മികച്ച താമസ സൗകര്യം ഇത് ഓഫർ ചെയ്യുന്നു. ഇന്റർനെറ്റ് സൗകര്യം പരിമിതമായ അല്ലെങ്കിൽ ലഭ്യമല്ലാത്ത ഐഡിയ മണി ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ഐഡിയ മണി റീടെയിൽ സ്റ്റോർ വഴി ഓൺലൈനായി ഓയോ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ അവസരമൊരുക്കുന്നത് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

ഒഴിവുകാല യാത്രയ്ക്കും തീർത്ഥാടനത്തിനും ബിസിനസ് യാത്രാ ആവശ്യങ്ങൾക്കും മറ്റുമായി ഇന്ത്യയിലെ 200 നഗരങ്ങളിൽ ഓയോ ബുക്കിങിനുള്ള തടസമില്ലാത്ത സൗകര്യം ഈ സഹകരണം വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. എയർ-കണ്ടീഷനും സൗജന്യ വൈ-ഫൈയും കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റും മുഴുവൻ സമയ കസ്റ്റമർ കെയർ സർവീസുമുള്ളതാണ് എല്ലാ ഓയോ ഹോട്ടലുകളും. ഓയോ ശൃംഖലയും ഐഡിയയുടെ നെറ്റ്വർക്കും ഒത്തുചേരുന്നത് റീടെയിലർമാർക്കും അന്തിമ ഉപഭോക്താക്കൾക്കും ഒരു പോലെ പ്രയോജനപ്പെടും.

200 നഗരങ്ങളിൽ 7000-ൽ കൂടുതൽ ഹോട്ടലുകളിൽ സാന്നിധ്യമുള്ള ഓയോ യുമായുള്ള സഹകരണത്തിലൂടെ ഐഡിയ മണി റീടെയിലർമാരെ ഓയോ ആക്സസ് ചെയ്യാനും ഓൺലൈനായി ഹോട്ടലുകൾ കണ്ടുകൊണ്ട് കുറഞ്ഞ ചെലവിൽ മുറികൾ ബുക്ക് ചെയ്യാനും ഐഡിയ മണി റീടെയിലർ അസിസ്റ്റഡ് മോഡൽ കസ്റ്റമേഴ്സിനെ സഹായിക്കും. രാജ്യത്തുടനീളം ഓയോ ഓഫർ ചെയ്യുന്ന മികച്ച ഹോട്ടലുകളുടെ ഒന്നിലധികം ചോയ്സുകൾ കസ്റ്റമേഴ്സിന് ലഭ്യമാകുന്നതാണ്.

ഇതിനുപുറമേ, ഐഡിയ മണി വഴിയുള്ള റീടെയിലർ അസിസ്റ്റഡ് മോഡലും 2 ദശലക്ഷം ഐഡിയ റീടെയിലർമാരുടെ നെറ്റ്വർക്കും ടയർ 3, ടയർ 4 വിപണികളിലും കുറഞ്ഞ ചെലവിലുള്ള സൗകര്യമൊരുക്കാൻ ഓയോയെ സഹായിക്കും. ഐഡിയയുടെ ഒരു സബ്സിഡിയറിയായ ഐ എം സി എസ് എൽ (ഐഡിയ എം-കൊമേഴ്സ് സർവീസസ് ലിമിറ്റഡ്) ആണ് നിലവിൽ ഡിജിറ്റൽ വാലറ്റ് സർവീസ് നൽകുന്നത്.

ഓയോയുമായുള്ള പങ്കാളിത്തത്തിലും ഐഡിയ മണി റീടെയിലർ അസിസ്റ്റഡ് മോഡലിൽ മറ്റൊരു സേവനം കൂടി ചേർക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് ആദിത്യ ബിർള ഐഡിയ പേയ്മെന്റ് ബാങ്കിന്റെ നിയുക്ത സിഇഒ സുധാകർ രാമസുബ്രഹ്മണ്യൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഹോട്ടൽ ബുക്കിങ് പ്രക്രിയ ലളിതമാക്കുകയും ഓഫ്ലൈൻ ഉപഭോക്താക്കൾക്ക് കൂടുതൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുകയുമാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഈ പങ്കാളിത്തത്തിലൂടെ റീടെയിലർ അസിസ്റ്റഡ് മോഡൽ വഴി ഐഡിയ മണി ഉപഭോക്താക്കൾക്ക് എല്ലായ്പ്പോഴും ആനന്ദകരമായ അനുഭവം നൽകുന്നതിന് സമഗ്രമായ ഓഫറുകൾ നൽകിക്കൊണ്ട് റീടെയിലർമാരെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കസ്റ്റമേഴ്സിന് അവർ യാത്ര പോകുന്ന സ്ഥലങ്ങളിലൊക്കെ തടസരഹിതമായ താമസസൗകര്യം ഒരുക്കുകയാണ് ഓയോ യുടെ ദൗത്യമെന്ന് ഓയോ സിഒഒ അഭിനവ് സിൻഹ പറഞ്ഞു. എല്ലാ പ്രധാന മെട്രോകളും പ്രാദേശിക വാണിജ്യ ഹബ്ബുകളും ഒഴിവുകാല ഇടങ്ങളും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും ഉൾപ്പെടെ 200 നഗരങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണ് ഓയോയ്ക്കുള്ളത്. വ്യത്യസ്ത യാത്രാ ആവശ്യങ്ങളെ ഇത് നിറവേറ്റുന്നു. ഐഡിയ മണിയുമായുള്ള പങ്കാളിത്തത്തിലൂടെ ടയർ 3, ടയർ 4 ടൗണുകളിലെ ഓഫ്ലൈൻ കസ്റ്റമേഴ്സിലേക്കും സേവനം വ്യാപിപ്പിക്കും.