കത്തോലിക്ക സഭയുടെ ആശുപത്രികളിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കും

0
83

 

സര്‍ക്കാര്‍ തീരുമാനത്തിന് കാത്തു നില്‍ക്കാതെ  കത്തോലിക്ക സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാൻ 11 അംഗസമിതിയെ ചുമതലപ്പെടുത്തി. വേതന വർധനവിൽ സർക്കാർ തീരുമാനത്തിന് കാക്കില്ല. പുതുക്കിയ ശമ്പളം അടുത്തമാസം ഒന്നുമുതൽ ലഭിക്കും.

വേതനവർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിലായിരുന്നു. നഴ്‌സുമാർ ഉൾപ്പെടെ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് വിഷയം സർക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. കുറഞ്ഞ വേതനം 20000 രൂപ എങ്കിലും ആക്കണം എന്നാണ് നഴ്സുമാരുടെ ആവശ്യം.

ചട്ടപ്രകാരമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണനും പറഞ്ഞിരുന്നു. ശമ്പളം ന്യായമായ നിരക്കിലേക്ക്  വര്‍ധിപ്പിക്കണം എന്ന നിലപാട് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ കൈക്കൊണ്ടിരുന്നു.ഇതിനു പിന്നാലെയാണ് സർക്കാർ തീരുമാനം കാത്തു നിൽക്കാതെ കത്തോലിക്ക സഭയുടെ കീഴിയിലുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചത്.