ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം; ചൈനയോട് ഇന്ത്യ

0
81

ചൈനയുമായുള്ള സിക്കിമിലെ അതിര്‍ത്തിപ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തിപ്രശ്നം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ മറുപടി.

ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീലതത്വ കരാര്‍ ലംഘിച്ചുവെന്നും ഉടന്‍ ഇന്ത്യ ഇത് തിരുത്തണമെന്നും കഴിഞ്ഞ ദിവസം ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങളുടെ അതിര് ചേരുന്ന പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ചൈനീസ് സൈന്യം രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

ഇക്കാര്യത്തില്‍ ഭൂട്ടാനും ചൈനയും ചര്‍ച്ച നടത്തിവരികയാണ്. ഭൂട്ടാനെ ഇന്ത്യ പിന്തുണക്കുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം.