തന്‍റെ മരണ മൊഴി എടുക്കേണ്ടിവരും; അനുഭവിക്കുകയാണ് താനെന്ന് പള്‍സര്‍

0
132

തന്‍റെ മരണ മൊഴി എടുക്കേണ്ടിവരും; വെളിപ്പെടുത്തലുകൾ നടത്തിയതിൽ അനുഭവിക്കുകയാണെന്ന് പൾസർ
പോലീസില്‍ നിന്ന് തനിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സൂചന നല്‍കി നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ മാധ്യമങ്ങളോട്.

ചില വെളിപ്പെടുത്തല്‍ നടത്തിയതിന് താന്‍ അനുഭവിക്കുകയാണെന്ന് സുനി. ശരീര വേദനയെ തുടര്‍ന്ന് തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് സുനി ഇത്തരത്തില്‍ പ്രതികരിച്ചത്. ഇന്ന് രാവിലെയാണ് സുനിയ ആശുപത്രിയിലെത്തിച്ചത്. തന്റെ മരണ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനോട് പറയുമോ എന്നും, ചില വെളിപ്പെടുത്തല്‍ നടത്തിയതിനാല്‍ താന്‍ അനുഭവിക്കുകയാണെന്നുമാണ് സുനി തിരിച്ച് കാറിലേക്ക് കയറുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.

ചോദ്യം ചെയ്യലിനോട് പള്‍സര്‍ സുനി സഹകരിക്കുന്നില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നുണ്ട്. ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്കാണ് ഇപ്പോള്‍ സുനിയെ കൊണ്ട് പോകുന്നത്.