താജ് മഹൽ ഉൾപ്പെടെ 46 സ്ഥലങ്ങളിൽ സെൽഫിയ്ക്ക് നിരോധനം

0
105

ഇന്ത്യയിലെ 46പൈതൃക മ്യൂസിയങ്ങളില്‍ സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.ഈ പട്ടികയില്‍ വരുന്നതിനാലാണ് താജ്മഹലിലും സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം വരുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, ഡല്‍ഹിയിലെ യുദ്ധ സ്മാരകം, കൊണാര്‍ക്കിലെ പുരാവസ്തു മ്യൂസിയം, ഹംപി തുടങ്ങിയ 46 സ്ഥലങ്ങളിലാണ് സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയും, സംരക്ഷണവും മുന്‍നിര്‍ത്തിയാണ് തീരുമാനം.