ദിലീപ്-നാദിർഷ-സുനി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും

0
139

നടിയെ  ആക്രമിച്ചതിന് പിന്നിലാര് എന്ന ചോദ്യത്തിലേക്ക് പോലീസ് അടുക്കുന്നു; അറസ്റ്റ് അനിവാര്യം

by മനോജ്‌


നടിയെ  ആക്രമിക്കാൻ ക്വേട്ടേഷൻ നൽകിയത് ആര് എന്ന  ചോദ്യത്തിലേക്ക് പോലീസ് അടുക്കുന്നു. അന്തിമ ചോദ്യാവലി തയ്യാറാക്കിയ പോലീസ് ദിലീപ്-നാദിർഷ-അപ്പുണ്ണി-പൾസർ സുനി എന്നിവരെ വിളിച്ച് വരുത്തി ഒരുമിച്ച് ചോദ്യം ചെയ്യാൻ നീങ്ങുകയാണ്.

അറസ്റ്റ് വേണമെന്ന കാര്യത്തിൽ പോലീസ് മേധാവി ലോക്‌നാഥ് ബഹറയ്ക്കും സംശയമില്ല. അറസ്റ്റ് അനിവാര്യമെന്നു പോലീസ് വിലയിരുത്തിക്കഴിഞ്ഞു. അവസാനഘട്ട ചോദ്യം ചെയ്യൽ കഴിഞ്ഞാൽ ചിലരെ അറസ്റ്റ് ചെയ്യും എന്ന കാര്യത്തിൽ സംശയമില്ലെന്നു ഉന്നത പോലീസ് വൃത്തങ്ങൾ 24 കേരളയോട് പ്രതികരിച്ചു.

ദിലീപിന്റെ അനിയനേയും, കാവ്യയുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്യുമെന്ന് 24 കേരള റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത വന്നു അടുത്ത ദിവസം തന്നെ ദിലീപിന്റെ അനിയൻ പോലീസ് ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യാനും ആവശ്യം വന്നാൽ അറസ്റ്റ് രേഖപ്പെടുത്താനും പോലീസ് നീക്കമുണ്ട്. കാരണം മെമ്മറി കാർഡ് ഏൽപ്പിച്ചതിൽ കാവ്യയുടെ അമ്മയുടെ പങ്ക് പോലീസിനു മുൻപാകെയുണ്ട്.

ഇതുവരെ ചോദ്യം ചെയ്ത് എല്ലാ കാര്യന്ങ്ങളും വിശദമായി പഠിച്ച ശേഷമാണ് ഇന്നു ദിലീപ്-അപ്പുണ്ണി-നാദിർഷ-പൾസർ എന്നിവരെ ഒപ്പം ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. ഒപ്പം ദിലീപിന്റെ ആലുവ-കൊച്ചി കേന്ദ്രമായുള്ള റിയാൽ എസ്റ്റേറ്റ് ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. വളരെ ശക്തമായ റിയൽ എസ്റ്റേറ്റ് ബിസിനസ് ആണ് ദിലീപ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് പോലീസിനു ബോധ്യമായ കാര്യമാണ്.

നടി ആക്രമിക്കപ്പെട്ടതും ഈ റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടാണ് എന്ന് പോലീസിനു ബോധ്യം വന്നിട്ടുണ്ട്. നാദിർഷ ഇടപെട്ടത് ദിലീപിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ നാദിർഷ അറസ്റ്റ് ചെയ്യപ്പെട്ടാൽ പോലീസിനു ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വരും. അറസ്റ്റ് ഏറ്റവും അവസാനം എന്ന കാര്യത്തിൽ പോലീസ് ഉന്നത തലത്തിൽ തീരുമാനമായിട്ടുണ്ട്.

ഏത് വലിയ മീൻ ആണെങ്കിലും കുറ്റം ചെയ്താൽ വലയിൽ കുടുങ്ങും ഊരാൻ കഴിയില്ലാ എന്ന ഇന്നലെത്തെ മുഖ്യമന്ത്രിയുടെ വാക്കുകൾ പോലീസിനു ഈ കാര്യത്തിൽ പിടിവള്ളിയാണ്. പക്ഷെ തെളിവുകൾ കൂട്ടി യോജിപ്പിക്കൽ വളരെ പരമ പ്രധാന കാര്യമായി കരുതുന്ന പോലീസ് ഈ കൂട്ടിയോജിപ്പിക്കലിനാണ് സംശയമുള്ള ദിലീപ്-നാദിർഷ അടക്കമുള്ളവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയാൻ ഒരുങ്ങുന്നത്. ഈ കാര്യത്തിൽ പോലീസിനു ഒട്ടും പിന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പോലീസ് മേധാവികൾക്ക് തന്നെ ബോധ്യമുണ്ട്. അതുകൊണ്ട് ഈ കേസിൽ അന്തിമ നീക്കങ്ങൾക്ക് പോലീസ് ഒരുങ്ങുകയാണ്.

ഇത് മനസിലാക്കിയാണ് ദിലീപ്-നാദിർഷ ദ്വയങ്ങൾ കൊച്ചിയിൽ പ്രഗത്ഭ നിയമജ്ഞരെ കണ്ടു നിയമോപദേശം തേടിയത്. ഭരണ തലത്തിൽ സ്വാധീനമുള്ള, മുഖ്യമന്ത്രിയോട് അടുപ്പമുള്ള നിയമജ്ഞനെ വരെ ദിലീപ് കണ്ടു കഴിഞ്ഞിട്ടുണ്ട്. ഈ കേസിന്റെ വഴികളിൽ എന്തൊക്കെ സംഭവിക്കുന്നു എന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. പോലീസും ഒരിഞ്ചു പോലും ഈ കേസിൽ പിന്നോട്ടില്ല എന്ന നിലപാടും എടുത്ത് കഴിഞ്ഞിട്ടുണ്ട്.