നടിക്കെതിരായ ആക്രമണം : ദിലീപിന്റെ സഹോദരനെ ചോദ്യം ചെയ്തത് നാലര മണിക്കൂര്‍ 

0
129


നടി ആക്രമിക്കപെട്ട സംഭവത്തിന്‌ പിന്നിലെ ഗൂഡാലോചന അന്വേഷിക്കുന്ന പൊലീസ് സംഘം ചലച്ചിത്ര താരം ദിലീപിൻറെ സഹോദരൻ അനൂപിനെ നാലര മണിക്കൂറോളം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിൽ വൈകിട്ട് മൂന്നു മണിയോടെയെത്തിയ അനൂപ് ഏഴര വരെ പൊലീസിൻറെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളുടെയും വിവരങ്ങളുടെയും പശ്ചാത്തലത്തിലാണ് അനൂപിനെ ചോദ്യം ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിനെ പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാൻ അനൂപ് തയാറായില്ല.

ചലച്ചിത്ര താരം ധർമജൻ ബോൾഗാട്ടിയെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ധർമജനൊപ്പം പൾസർ സുനിയും ചേർന്നുളള സെൽഫി പൊലീസിന് ലഭച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ധർമജനിൽ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്. എന്നാൽ, സിനിമാ സെറ്റിൽ എത്തുന്ന പലർക്കുമൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നും സുനിയെ തനിക്ക് അറിയില്ലെന്നുമുളള മറുപടിയാണ് ധർമജൻ പൊലീസിന് നൽകിയത്.