നാദിർഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തിൽ പൾസറിനെ ഇന്ന് ചോദ്യം ചെയ്യും

0
101

കൊച്ചി: നാദിർഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തിൽ പൾസർ സുനിയേ ഇന്ന് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പസർ സുനിയുടെ ഫോണ്‍വിളിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയേയും സംവിധായകൻ നാദിർഷയേയുമാണ് താൻ ജയിലിൽനിന്ന് വിളിച്ചതെന്ന് പൾസർ സുനി മൊഴി നൽകി. നാലു തവണയാണ് ഇരുവരെയും വിളിച്ചത്. പണത്തിനായാണ് വിളിച്ചതെന്നും സുനി പറഞ്ഞു. ഇതിനെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന.