നിർമ്മാതാവ് ആന്റോ ജോസഫിനെ ചോദ്യം ചെയ്തു

0
85

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റോ ജോസഫിന്റെ ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബിൽ വെച്ചായിരുന്നു പ്രത്യേക സംഘത്തിന്റെ മൊഴിയെടുപ്പ്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം പൾസർ സുനിയുമായി ആന്റോ ജോസഫ് സംസാരിച്ചിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളാണ് ആന്റോ ജോസഫിൽനിന്നും പോലീസ് ചോദിച്ചറിയുന്നത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ദിലീപ്, നാദിർഷ എന്നിവരെ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ കൂടുതൽ പേരിൽനിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. പൾസർ സുനിക്കൊപ്പം നിൽക്കുന്ന ചിത്രം പോലീസിന് ലഭിച്ചതിനെത്തുടർന്ന് ധർമ്മജൻ ബോൾഗാട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ്, കലാഭവൻ കെ.എസ്. പ്രസാദ് എന്നിവരിൽനിന്നും പോലീസ് മൊഴിയെടുത്തു.