കൊച്ചി: കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റുകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സമ്മേളനം മൺസൂൺ സമ്മിറ്റ് ഇന്ന് കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. ലോകോത്തര നിലവാരമുള്ള ഡോക്ടർമാരുടെ ഗവേഷണ പരിചയവും വൈദഗ്ധ്യവും നേരിട്ടിടപഴകി ഇന്ത്യൻ ഡോക്ടർമാക്കും സ്വായത്തമാക്കുവാനും ഇന്ത്യൻ ചികിത്സാരീതി വിദേശികൾക്കും ബോധ്യപ്പെടുത്തി കൊടുക്കുവാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അഭ്യസ്ത വിദ്യരായ വ്യെക്തികൾ പോലും അശാസ്ത്രീയമായ നാഡീ രോഗ ചികിത്സാരീതികൾ തേടിപോയി പലതരം ചൂഷണത്തിന് വിധേയരാകുന്നത് കേരളത്തിൽ വർദ്ധിച്ചുവരികയാണെന്നും പക്ഷാഘാതത്തിനും അപസ്മാരത്തിനും പേശീക്ഷയത്തിനുമെല്ലാ എം അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ദ്ധ ചികിത്സകൾ കുറഞ്ഞ ചിലവിൽ ഇന്നിപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണെന്നും അത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സമൂഹം തയ്യാറാകണമെന്നും അവർ പറഞ്ഞു. ഇന്ന് വൈകീട്ട് 7 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് ഉദ്ഘാടനം ചെയ്യും.ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജി പ്രസിഡന്റ് പ്രഫ. എ.വി. ശ്രീനിവാസൻ മുഖ്യാതിഥിയാകും. ന്യൂറോളജി രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് പ്രഫ. കൈലാഷ് ഭാട്ടിയയെ ചടങ്ങിൽ ആദരിക്കും. പ്രഗത്ഭരായ ഡോ. പീറ്റർ ഗോഡ്സ്ബി, പ്രഫ ഹെലൻ ക്രോസ്, പ്രഫ. സോളമൻ മോഷേ, ഡോ. അഫ്സൽ മൂസ, പ്രഫ മായങ്ക് ഗോയൽ, പ്രഫ. പൂജ ഖാത്രി, പ്രഫ. റസ്സൽ ഡെയ്ൽ, ഡോ. സഞ്ജു ജേക്കബ്, ഡോ. ജലേഷ് പണിക്കർ എന്നിവർ ക്ലാസുകൾ നയിക്കും. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ഡോ മാത്യു എബ്രഹാം, ഡോ. റെജി പോൾ, ഡോ. കെ. പി. വിനയൻ എന്നിവർ പങ്കെടുത്തു.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.