പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് ചുമതലയേൽക്കും

0
200

പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചൽ കുമാർ ജ്യോതി ഇന്ന് ചുമതലയേൽക്കും.  നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്നു അചൽ കുമാർ ജ്യോതി. ആറുമാസത്തെ കാലാവധിയാകും അചൽകുമാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്ത് ലഭിക്കുക. നസീം സെയ്ദി വിരമിക്കുന്ന സാഹചര്യത്തിലാണ് അചൽ കുമാർ ജ്യോതിയെ നിയമിച്ചത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പായിരിക്കും ഈ കാലയളവിൽ അചൽ കുമാർ ജ്യോതിക്ക് നടത്തേണ്ടിവരിക. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.