ഒരു കാലഘട്ടത്തില്‍ യാഹൂ എല്ലവരുടേയും പ്രിയതാരമായിരുന്നു. എന്നാല്‍ ഗൂഗിള്‍ ആ സ്ഥാനം പിടിച്ചടക്കിയപ്പോള്‍ യാഹുവിനു അതിനു മുന്പില് പിടിച്ചു നില്ക്കാന് സാധിച്ചില്ല. സേവനങ്ങള്‍ നിര്‍ത്തിയ ശേഷം യാഹൂ അതിശക്തമായി പുതിയ ഉടമസ്ഥന്റെ കീഴില്‍ അനേകം പ്രത്യേകതകളോടെ പുനരവതരിച്ചിരിക്കുകയാണ്.
ജിമെയില്‍ ഉള്‍പ്പെടെയുള്ള മറ്റു ഇമെയില്‍ സേവനങ്ങളിലെ ആകര്‍ഷകമായ സവിശേഷതകള്‍ സ്വന്തമാക്കിക്കൊണ്ടാണ് പുതിയ യാഹൂ മെയില്‍ എത്തിയിരിക്കുന്നത്. ഇതോടൊപ്പം പരസ്യങ്ങളില്ലാത്ത പെയ്ഡ് പതിപ്പായ യാഹൂ മെയില്‍ പ്രോയും അവതരിപ്പിച്ചിട്ടുണ്ട്.
മെയിലുകള്‍ സേര്‍ച്ച് ചെയ്യാനുള്ള സംവിധാനത്തിലെ പുതുമ, അറ്റാച്ച്മെന്റുകള്‍ ചിത്രങ്ങള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ തരം തിരിച്ചു കാണിക്കുന്ന സംവിധാനം, ഇമോജികളുടെ ഉപയോഗം, തീമിങ്ങിലെ പുതുമ, സൗജന്യ ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയവയെല്ലാം പുതിയ യാഹുവിനെ വേറിട്ടതാക്കുന്നു.
പരസ്യങ്ങളില്ലാതെ പ്രതിമാസവരിസംഖ്യ നല്കി ഉപയോഗിക്കാവുന്ന സംവിധാനമാണ് മെയില്‍ പ്രോ. കൂടുതല്‍ സ്വകാര്യതയും സുരക്ഷയുമാണ് ഉപയോക്താക്കള്‍ക്ക് യാഹൂ വാഗ്ദാനം ചെയ്യുന്നത്. പ്രതിവര്‍ഷം 2250 രൂപയാണ് മെയില്‍ പ്രോയുടെ വരിംഖ്യ. പ്രതിമാസമാണെങ്കില് 250 രൂപയും. മൊബൈലില്‍ മാത്രം ഉപയോഗിക്കാനാണെങ്കില്‍ വരിസംഖ്യ വര്‍ഷം 600 രൂപ അടച്ചാല്‍ മതിയാകും.